ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി അനുമതി നൽകി. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തൽ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഈ കേസിൽ സാക്ഷികൾ മാത്രമാണ്. അതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ.
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി
