web cover 90

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ പരക്കേ അക്രമം. കണ്ണൂരിര്‍ രണ്ടിടത്ത് ബോംബേറ്. ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും അക്രമങ്ങള്‍. 51 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോള്‍ ബോംബേറില്‍ കെട്ടിടത്തിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കണ്ണൂരിലെ ഉളിയില്‍ വാഹനത്തിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയില്‍ നൂറോളം പേരെ കരുതല്‍ തടങ്കലിലാക്കി. കൊല്ലത്ത് പള്ളിമുക്കില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കോഴിക്കോട്ട് ലോറിക്കു കല്ലെറിഞ്ഞ് ഡ്രൈവര്‍ വര്‍ക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്ക് കണ്ണിലും മൂക്കിലും പരിക്കേറ്റു. പാപ്പിനിശ്ശേരിയില്‍ ബോംബുമായി മാങ്കടവ് സ്വദേശി അനസ് പിടിയിലായി. കോയമ്പത്തൂരിലെ ചിറ്റബുദൂരിലെ ബിജെപി ഓഫീസിന് നേരെ ഇന്നലെ രാത്രി പെട്രോള്‍ ബോംബേറിഞ്ഞു. ആക്രമണങ്ങളില്‍ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു കെഎസ്ആര്‍ടിസി.

താലിബാന്‍ മാതൃകയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും എന്‍ഐഎ. ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. റെയ്ഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തിട്ടുണ്ട്. താലിബാന്‍ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിനു തെളിവുകള്‍ പിടിച്ചെടുത്തു. ചിലര്‍ ഭീകരസംഘടനകളുമായി സമ്പര്‍ക്കത്തിലായിരുന്നു. തെലങ്കാനയില്‍നിന്ന് പരിശീലന കേന്ദ്രങ്ങളുടെ വിവരം ലഭിച്ചെന്നും എന്‍ഐഎ.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കും. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി വേണം. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും കോടതി.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും അശോക് ഗെലോട്ട്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ഗെലോട്ടിനെതിരേ ശശി തരൂര്‍ മല്‍സരിക്കുമെന്നാണു സൂചനകള്‍. മല്‍സരിക്കാന്‍ താനും യോഗ്യനാണെന്ന് ദ്വിഗ് വിജയ് സിംഗും പ്രതികരിച്ചിരുന്നു.

വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയം. വീടും സ്ഥലവും നഷ്ടപെട്ടവയ്ക്ക് തുല്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പാക്കേജ് വേണമെന്നതടക്കമുള്ള ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി. തുഖമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്നും തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്നും ലത്തീന്‍ സഭ അറിയിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. വിഴിഞ്ഞം സമരം തീര്‍ക്കാന്‍ ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയവരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

*

class="selectable-text copyable-text nbipi2bn">ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഹര്‍ത്താലനോടനുബന്ധിച്ച് സംസ്ഥാനത്തു വ്യാപകമായ ആക്രമണങ്ങള്‍ നടന്നെങ്കിലും എല്ലാം നിയന്ത്രണ വിധേയമാണെന്ന് പോലീസ് മേധാവി അനില്‍കാന്ത്. ഏതാനും പേരെ കരുതലായി കസറ്റഡിയിലെടുത്തിരുന്നു. അക്രമങ്ങള്‍ നടത്തിയവരെയും പിടികൂടി. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേരെ പിടികൂടുമെന്നും ഡിജിപി അനില്‍കാന്ത്.

മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോടു മൗനം പാലിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനം ഇല്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോടു പ്രതികരണം ആരാഞ്ഞപ്പോഴാണ് ആത്മാഭിമാനം ഇല്ലാത്തവര്‍ക്കു മറുപടിയില്ലെന്നു പറഞ്ഞത്. കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കാണുകയെന്ന സാമാന്യ മര്യാദയാണ് താന്‍ ചെയ്തത്. പക്ഷേ, ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കു പങ്കില്ലെന്നാണ് കരുതുന്നതെങ്കില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് എത്തി. നാട്ടിലേക്കു പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍.

കുറ്റം ചെയ്തിട്ടില്ലെന്നും കഞ്ചാവു കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും എകെജി സെന്റര്‍ പടക്കമേറു കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ജിതിന്‍. കൂടെയുള്ളവരെ കേസില്‍ കുടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി തിരിച്ചു കൊണ്ടുപോകുമ്പോഴാണ് ജിതിന്‍ പ്രതികരിച്ചത്.

പ്രവാസി വ്യവസായി ഹാരിസും ജീവനക്കാരി ഡെന്‍സിയും അബുദാബിയില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു. 2020 മാര്‍ച്ച് അഞ്ചിനാണ് ഇരുവരും കൊല്ലപ്പെട്ടത്. പാരമ്പര്യ വൈദ്യന്‍ ഷാബാഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫാണു പ്രതിയെന്നാണു പോലീസിന്റെ റിപ്പോര്‍ട്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരെ കേസിലെ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തളളി. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

മാവോയിസ്റ്റ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി കൊല്ലം ശൂരനാട് അഭിരാമി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുക്കേണ്ടത് കേരള ബാങ്കാണെന്ന് മന്ത്രി വി എന്‍ വാസവന്‍. സര്‍ഫാസി ആക്ട് നടപ്പാക്കിയതില്‍ വീഴ്ചയുണ്ടായോയെന്നു പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ പ്രേമനോടും മകളോടും ക്ഷമാപണം നടത്തിയെന്ന് കെഎസ്ആര്‍ടിസി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരനുനേരെ പ്രതികളുടെ യൂണിയന്‍വക സുരക്ഷാ ഭീഷണിയുള്ളതിനാല്‍ മറ്റൊരു യുണിറ്റിലേക്ക് സ്ഥലം മാറ്റിയെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.

നീതി ആയോഗിനെതിരേ കോഴിക്കോട് കോര്‍പറേഷന്‍ പാസാക്കാന്‍ അജണ്ടയില്‍ ഉള്‍പെടുത്തിയ കേന്ദ്ര വിരുദ്ധ പ്രമേയം റദ്ദാക്കണമെന്ന് ഹൈക്കോടതി. കോര്‍പറേഷനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ആന പാപ്പാന്മാരാകാന്‍ കുന്നംകുളത്തുനിന്ന് നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ തൃശൂര്‍ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്നു കണ്ടെത്തി. പാപ്പാന്മാരാകാന്‍ പോകുകയാണെന്നും തങ്ങളെ അന്വേഷിക്കേണ്ടെന്നും മാസത്തില്‍ ഒരിക്കല്‍ വീട്ടിലേക്കു വരുമെന്നും കത്തെഴുതിവച്ചാണ് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. പുലര്‍ച്ചെ അഞ്ചോടെ പോലീസ് തെരച്ചില്‍ നടത്തിയപ്പോഴാണ് ബസില്‍ ഉറങ്ങിക്കിടന്ന കുട്ടികളെ കണ്ടെത്തിയത്.

ഹര്‍ത്താലിന്റെ മറവില്‍ ‘മതതീവ്രവാദികള്‍’ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയായ വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് വിശ്വസിപ്പിച്ച് സൈതലവി ആതവനാട് സ്വദേശിയായ യുവതിയെ മൂന്നു മാസം മുന്‍പ് വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ചെമ്പിക്കലിലെ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

കൊല്ലം ആശ്രാമത്തെ സ്വകാര്യ കൊറിയര്‍ സര്‍വീസ് വഴി എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊല്ലം ഈസ്റ്റ് വില്ലേജില്‍ ഉളിയക്കോവില്‍ കടപ്പാക്കട നഗറില്‍ താമസിക്കുന്ന അനന്തു എന്നറിയപ്പെടുന്ന ആകാശിനെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 19 നാണ് സ്വകാര്യ കൊറിയര്‍ വഴി 14.7166 ഗ്രാം എം.ഡി.എം.എ കടത്തിയത്. രണ്ടു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

അഖിലേന്ത്യാ ഇമാം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റുമായി ഡല്‍ഹിയിലെ മസ്ജിദില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കൂടിക്കാഴ്ച നടത്തിയത് രാജ്യത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഫലമാണെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ ഒന്നിപ്പിക്കാന്‍ ആര്‍എസ്എസ് തലവന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് നിര്‍ദേശിച്ചു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തില്‍ വലിയ ആശങ്കയുണ്ട്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യമത്സരത്തില്‍ തോറ്റ ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ്. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7 മുതലാണ് മത്സരം.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4650 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു.45 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3840 രൂപയാണ്.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ആദ്യമായി ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 81 കടന്നു. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ്, രൂപയുടെ മൂല്യം 81 കടന്നത്. 81.18 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഇന്നലെ 80.86 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് രൂപയെ ബാധിച്ചത്.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുകയാണ്. ശകുന്തള’യാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മേനും. ശാകുന്തളത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ നാലിന് ആണ് ചചിത്രം റിലീസ് ചെയ്യുക. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.

തെന്നിന്ത്യയുടെ പ്രിയ നായകന്‍ നാഗാര്‍ജുനയുടെ പുതിയ സിനിമ ‘ദ ഗോസ്റ്റ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ സട്ടരു ആണ്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ‘ദ ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞ് റിലീസിന് തയ്യാറായി. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘ദ ഗോസ്റ്റ്’ എത്തുക. അനിഖ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് റിലീസ് . ‘വിക്രം ഗാന്ധി’യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്. സോനാല്‍ ചൗഹാന്‍, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

നേപ്പാളില്‍ ഔദ്യോഗികമായി പ്രവേശനം പ്രഖ്യാപിച്ച് ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഒല ഇലക്ട്രിക്ക്. ഇതോടെ മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യ ആസ്ഥാനമായുള്ള നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ പട്ടികയിലേക്ക് ഒല ഇലക്ട്രിക്കും ചേര്‍ന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ പുറത്തിറക്കിയതിന് ശേഷം ഒല സ്‌കൂട്ടറുകള്‍ ലഭിക്കുന്ന ആദ്യത്തെ രാജ്യമായി നേപ്പാള്‍ മാറും. ഇന്ത്യയില്‍ അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികളിലൊന്നാണ് ഒല ഇലക്ട്രിക്. 2021 ഓഗസ്റ്റ് 15 ന് ആണ് എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനി പുറത്തിറക്കിയത്. അടുത്തിടെ, ഓല ഇലക്ട്രിക് എസ് 1 സ്‌കൂട്ടറിന്റെ അപ്‌ഡേറ്റ് പതിപ്പും പുറത്തിറക്കി.

ജീവിതത്തിന്റെ കഠിനമായ വെല്ലുവിളികളെ അതിജീവിച്ച് വിജയം നേടിയ എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം. സത്വസന്ധതയുടെയും സ്ഥിരോത്സാഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും നിദര്‍ശനമായ ജീവിതഗന്ധിയായ പുസ്തകം. ‘കുട്ടിക്കാലം – എബ്രഹാം ലിങ്കണ്‍’. ഒലീവ് പബ്ളിക്കേഷന്‍സ്. വില 228 രൂപ.

ഭക്ഷണത്തിന് തൊട്ടുമുമ്പോ,ഭക്ഷണത്തിനാെപ്പമോ, ഭക്ഷണം കഴിഞ്ഞ ഉടനെയോ ഒരിക്കലും വെള്ളം കുടിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കും. അതുമാത്രമല്ല ശരീരത്തില്‍ വിഷാംശങ്ങള്‍ അടിഞ്ഞുകൂടുന്നതിനും ഇടയാക്കും. നാം കഴിക്കുന്ന ആഹാരത്തെ ദഹിക്കാന്‍ സഹായിക്കുന്നത് ആമാശത്തിലുള്ള ആസിഡുകളാണല്ലോ, ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിഞ്ഞയുടനെയോ വെള്ളം കുടിക്കുന്നത് ഈ ആസിഡുകളെ നേര്‍പ്പിക്കും. അതോടെ ആഹാരം ശരിയായ രീതിയില്‍ ദഹിക്കാതിരിക്കുകയും ആഹാരത്തില്‍ നിന്ന് വിറ്റാമിനുകളെയും ധാതുക്കളെയും ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കഴിക്കുന്ന ഭക്ഷണം വെള്ളത്തിന്റെ ആവശ്യകതയെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന് ഫൈബര്‍ സ്വാഭാവികമായും വെള്ളം വലിച്ചെടുക്കുന്നു. സാലഡ് കഴിച്ചതിന് ശേഷം കൂടുതല്‍ ദാഹം അനുഭവപ്പെടുന്നതായി തോന്നാറില്ലേ. അതിന് കാരണം ഇതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുമ്പോള്‍ മികച്ച ദഹനത്തിന് വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുന്നതിന് മുപ്പതുമിനിട്ട് മുമ്പോ കഴിച്ചശേഷം മുപ്പതുമിനിട്ട് കഴിഞ്ഞോ മാത്രമേ വെള്ളം കുടിക്കാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉറക്കമുണര്‍ന്ന ഉടന്‍ ചൂടാക്കി തണുപ്പിച്ച ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് ആന്തരിക അവയവങ്ങളെ സജീവമാക്കുന്നതിനൊപ്പം വിസര്‍ജനത്തെ പ്രശ്നരഹിതമാക്കുകയും ചെയ്യും. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷവസ്തുക്കളെ നീക്കംചെയ്യാനും ഇത് സഹായിക്കും. കുളിക്കുന്നതിന് മുമ്പ് ഒരുഗ്ളാസ് വെള്ളംകുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും എന്നും വിദഗദ്ധര്‍ പറയുന്നു. ഒരാള്‍ക്ക് ഒരുദിവസം മൂന്നുലിറ്ററോളം വെള്ളം ആവശ്യമുണ്ട്. പലരും ഇതിനെക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കാറുണ്ട്. പക്ഷേ, ശരിയായ രീതിയിലല്ലാത്തതിനാല്‍ ഇവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാറില്ല എന്നുമാത്രം. ഒരുമിച്ചാണ് ഇവര്‍ വെള്ളം കുടിക്കുന്നത്. ഇടവിട്ട് ഇടവിട്ടാണ് വെള്ളം കുടിക്കേണ്ടത്. അതായത് ഒന്നോരണ്ടോ കവിളില്‍ കൂടുതല്‍ ഒരിക്കലും കുടിക്കരുത്. ഒരിക്കല്‍ കുടിച്ചുകഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുശേഷമേ പിന്നീട് കുടിക്കാവൂ. മൂന്നുമണിക്കൂറെങ്കിലും എടുത്തുമാത്രമേ ഒരു ലിറ്റര്‍ വെള്ളം കുടിച്ചുതീര്‍ക്കാന്‍ പാടുള്ളൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 80.95, പൗണ്ട് – 90.51, യൂറോ – 79.14, സ്വിസ് ഫ്രാങ്ക് – 82.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.45, ബഹറിന്‍ ദിനാര്‍ – 214.73, കുവൈത്ത് ദിനാര്‍ -261.36, ഒമാനി റിയാല്‍ – 210.28, സൗദി റിയാല്‍ – 21.53, യു.എ.ഇ ദിര്‍ഹം – 22.04, ഖത്തര്‍ റിയാല്‍ – 22.24, കനേഡിയന്‍ ഡോളര്‍ – 59.90.