2024 ഒളിമ്പിക്സിലെ ഇന്ത്യന്‍ മെഡല്‍ ജേതാക്കള്‍ക്ക് എംജി വിന്‍ഡ്സര്‍ സമ്മാനിച്ച് ജെഎസ്എബ്ല്യു സ്പോര്‍ട്സും ജെഎസ്എബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയും. എംജി വിന്‍ഡ്‌സര്‍ ഇവിക്ക് 38 കിലോവാട്ട്അവര്‍, ഐപി67സര്‍ട്ടിഫൈഡ്, ലിഥിയം-അയണ്‍ ബാറ്ററി ലഭിക്കുന്നു. 134 ബിഎച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉണ്ട് വാഹനത്തിന്. ഇക്കോ+, ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ ഉണ്ട് വിന്‍ഡ്‌സര്‍ ഇവിക്ക്. ഒറ്റ ചാര്‍ജില്‍ 332 കിലോമീറ്റര്‍ ആണ് ഈ വാഹനത്തിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. എംജി വിന്‍ഡ്‌സറിന്റെ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ 3,116 യൂണിറ്റുകള്‍ എംജി മോട്ടോര്‍ ഇന്ത്യ വിറ്റു. മൊത്തം 7,045 യൂണിറ്റുകള്‍ വിറ്റഴിച്ച് 37.92 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കൈവരിച്ചു. വിന്‍ഡ്സര്‍ ആദ്യമായി വാങ്ങുന്നവര്‍ക്ക് ബാറ്ററിക്ക് അണ്‍ലിമിറ്റഡ് കിലോമീറ്ററുകളുള്ള ആജീവനാന്ത വാറന്റി എംജി വാഗ്ദാനം ചെയ്യുന്നു.