Screenshot 2024 11 14 19 26 43 535 com.google.android.googlequicksearchbox edit

അയ്യപ്പൻ്റെ പൂങ്കാവനത്തിൻ്റെ പരിശുദ്ധി കൂടി ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുടികെട്ടിൽ  കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി പറഞ്ഞു. മാളിക പുറത്തും ചില തെറ്റായ പ്രവണതകൾ തുടരുന്നത് ഭക്തർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു. കഠിനമായ വ്രതം നോറ്റ് ഇരുമുടി കെട്ടും  തലയിൽ വച്ച് കല്ലുമുള്ളും നിറഞ്ഞ പാതകൾ താണ്ടിയെത്തിയിരുന്ന അയ്യപ്പഭക്തർ ദിവസങ്ങളോളമെടുക്കുന്ന യാത്രക്കിടെ ഭക്ഷണം പാകം ചെയ്യാനുള്ള അരിയും തേങ്ങയും ഇരുമുടിയിലെ പിൻകെട്ടിൽ കരുതിയിരുന്നു. എന്നാൽ ഇപ്പോൾ കാലം  മാറി ഭക്ഷണത്തിനായി അരി കരുതേണ്ട, അയ്യപ്പനുള്ള നിവേദ്യ സാധനങ്ങളും നടയിൽ അർപ്പിക്കാനുള അരിയും മാത്രം ഇരുമുടിയിൽ കരുതിയാൽ മതി. പക്ഷെ പല തീർത്ഥാടകരും അതല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മാളികപ്പുറത്തുമുണ്ട് തെറ്റായ ആചാരങ്ങലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടലും ഭസ്മമിടലും തൊട്ട് തെറ്റായ പ്രവണതകൾ ഉപേക്ഷിക്കണമെന്നും തന്ത്രി പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *