ഐഎഎസ് എൻ.പ്രശാന്തിനെ നേരത്തേ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും നടപടിയിൽ വളരെ സന്തോഷമെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. സർക്കാർ നടപടി നാടിൻ്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടി ഉണ്ടാകുമെന്നും വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിൻ്റെ വാദം തെറ്റാണെന്നും വിശദീകരണം ചോദിക്കാനാണ് സസ്പെൻഷനെന്നും അവർ പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് ആദ്യത്തെ സംഭവമാണ് കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ആർഎസ്എസ് അജണ്ടയിൽ കേരളത്തിലെ മധ്യവർഗം വീണു കൊടുക്കുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നടപടി കൃത്യമാണ് ഏത് ഉയർന്ന ഉദ്യോഗസ്ഥനും പൊതു ധാരയിൽ നിന്നും വ്യത്യസ്തമായി നീങ്ങിയാൽ നടപടി നേരിടേണ്ടി വരുമെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.