ലോകത്തെ ഏറ്റവും വലിയ സാഹസിക കായിക ഉദ്യമങ്ങളിലൊന്നായ ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ടത്തിനിടെ അപകടത്തില്‍ പരുക്കേറ്റ് ഉള്‍ക്കടലില്‍ രക്ഷാപ്രവര്‍ത്തകരെ കാത്തുകിടന്ന 71 മണിക്കൂറുകള്‍. നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കുശേഷം അദ്ഭുതകരമായ മനക്കരുത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി നാലു വര്‍ഷത്തിനകം അതേ മത്സരം വിജയകരമായി ഫിനിഷ് ചെയ്തത മലയാളി നാവികന് അഭിലാഷ് ടോമിയുടെ ജീവിതം. ചെറിയ പ്രതിസന്ധികള്‍ക്കും തോല്‍വികള്‍ക്കും മുന്നില്‍ പതറിപ്പോകുന്നവര്‍ക്ക് ജീവിതവിജയത്തിലേക്കു മുന്നേറാന്‍ പ്രചോദനം നല്കുന്ന, കടലാഴമുള്ള അനുഭവങ്ങളുടെ പുസ്തകം. ‘ആഴിയും തിരയും കാറ്റും’. അഭിലാഷ് ടോമി. മനോരമ ബുക്സ്. വില 323 രൂപ.