അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡൊണാള്‍ഡ് ട്രംപാണെങ്കിലും കോളടിച്ചത് ഇലോണ്‍ മസ്‌കിന്. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മസ്‌കിന്റെ സമ്പാദ്യം 26.5 ബില്യന്‍ ഡോളര്‍ ഉയര്‍ന്നു (ഏകദേശം 2.23 ലക്ഷം കോടി രൂപ). ബ്ലൂംബെര്‍ഗ് ബില്യനേഴ്സ് ഇന്‍ഡക്സ് പ്രകാരം 290 ബില്യന്‍ ഡോളറാണ് മസ്‌കിന്റെ നിലവിലെ സമ്പാദ്യം (ഏകദേശം 24.46 ലക്ഷം കോടി രൂപ). 119 ബില്യന്‍ ഡോളര്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഭാവന ചെയ്ത മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമമായ എക്സിലൂടെ അദ്ദേഹത്തെ കയ്യയച്ച് സഹായിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നതാണ് ആസ്തി കൂടാന്‍ കാരണം. അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാകില്‍ ടെസ്ലയുടെ ഓഹരികള്‍ 14.75 ശതമാനം കയറി 288.53 ഡോളര്‍ എന്ന നിലയിലെത്തി. ട്രംപ് ഭരണത്തിന് കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡിയും ഇളവുകളും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമിത നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് കുടുംബത്തിനൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന ഇലോണ്‍ മസ്‌കിന്റെ ചിത്രവും വൈറലായിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *