നിഖില വിമല്‍ നായികയാകുന്ന ‘പെണ്ണ് കേസ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെബിന് സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു കല്യാണ പെണ്ണിനും ചെക്കനും പിന്നാലെ ഒരുകൂട്ടം ആളുകള്‍ ഓടുന്നതാണ് പോസ്റ്ററിലുള്ളത്. ഒരു കോമഡി ചിത്രമാകും ഇത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറില്‍ ആരംഭിക്കും. ഫെബിന് സിദ്ധാര്‍ഥും രശ്മി രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങള്‍. കഥ സംവിധാകന്റേത് തന്നെയാണ്. ഷിനോസ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് സരിന് രാമകൃഷ്ണന് ആണ്.