തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും, അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ​ഗോപി ചോദിച്ചു . അതോടൊപ്പം ആരുടേയും അച്ഛന് വിളിച്ചിട്ടില്ല വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലിൽ   സിബിഐയെ വിളിക്കാൻ  ഇവർക്ക് ചങ്കൂറ്റം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു . അതോടൊപ്പം ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാതെ വന്നതിനാലാണ് ആംബുലൻസ് ഉപയോഗിച്ചതെന്നാണ് തൃശൂർ പൂരത്തിൽ ആംബുലൻസിൽ വന്നിറങ്ങിയ സംഭവത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *