ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 800 പുറത്തിറക്കി. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയിലെ സ്പോര്‍ട് ടൂറിംഗ് ശ്രേണിയിലെ ടൈഗര്‍ സ്പോര്‍ട്ട് 660 ന് മുകളിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. ടൈഗര്‍ സ്പോര്‍ട്ട് 800-ന് ശക്തമായ ഇന്‍ലൈന്‍-ട്രിപ്പിള്‍ എഞ്ചിന്‍ ലഭിക്കും. നാല് കളര്‍ ഓപ്ഷനുകളിലും ഇത് വാങ്ങാനാകും. യൂറോപ്യന്‍ വിപണിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. യൂറോപ്യന്‍ വിപണിയില്‍ ഇതിന്റെ പ്രാരംഭ വില 12,620 പൗണ്ടായി നിലനിര്‍ത്തിയിട്ടുണ്ട്. അതേ സമയം ട്രയംഫ് ടൈഗര്‍ സ്പോര്‍ട് 660 ന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 9.58 ലക്ഷം രൂപയാണ്. ഏകദേശം 13 ലക്ഷം രൂപയായിരിക്കും പുതിയ ടൈഗര്‍ സ്പോര്‍ട് 800ന്റെ എക്സ് ഷോറൂം വിലയെന്ന് കരുതുന്നു. ഇപ്പോള്‍ ട്രയംഫ് ടൈഗര്‍ സ്പോര്‍ട് 800ന് പുതിയ 798 സിസി ഇന്‍ലൈന്‍-ട്രിപ്പിള്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉണ്ട്. ഇത് 10,750 ആര്‍പിഎമ്മില്‍ 113.43 ബിഎച്ച്പി പവറും 8,250 ആര്‍പിഎമ്മില്‍ 95 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. മൂന്ന് റൈഡ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന റൈഡ്-ബൈ-വയര്‍ എന്‍ജിനില്‍ സജ്ജീകരിച്ചിരിക്കുന്നു.