ദീപാവലിയോട് അനുബന്ധിച്ച് ഹ്യൂണ്ടായ് ഉപഭോക്താക്കള്‍ക്ക് 80,000 രൂപ വരെ ബമ്പര്‍ കിഴിവിന്റെ ആനുകൂല്യം നല്‍കുന്നു. പുതിയ ഹാച്ച്ബാക്ക്, എസ്യുവി മോഡലുകള്‍ക്ക് ഹ്യുണ്ടായ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായ് വെന്യു, ഹ്യുണ്ടായ് എക്സ്റ്റര്‍, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്, ഹ്യൂണ്ടായ് ഐ20 തുടങ്ങിയ മോഡലുകള്‍ക്ക് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായിയുടെ സബ് കോംപാക്റ്റ് എസ്യുവിയായ ഹ്യുണ്ടായ് വെന്യുവിന് 80,629 രൂപ വരെ കിഴിവിന്റെ ആനുകൂല്യം ലഭിക്കുന്നു. എക്‌സ്-ഷോറൂം വില 7.94 ലക്ഷം മുതല്‍ 13.53 ലക്ഷം വരെയാണ്. ഹ്യൂണ്ടായ് എക്സ്റ്ററിന് 42,972 രൂപയുടെ കിഴിവിന്റെ ആനുകൂല്യമാണ് ലഭിക്കുന്നത്. വില 5. 99 ലക്ഷം മുതല്‍ 10. 42 ലക്ഷം വരെയാണ്. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന് 58,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വില 5.92 ലക്ഷം രൂപ. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഹാച്ച്ബാക്കിന്റെ ഡിസ്‌കൗണ്ടുകള്‍ 55,000 രൂപ വരെയാണ്.