ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് നവംബര്‍ 8 ന് ആണ്. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാര്‍ട്മെന്റിലെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയില്‍ എഴുതിയ ഒരു കേസിന്റെ കുറിപ്പുകള്‍ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. വാണി വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, അശോകന്, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍….തുടങ്ങി അറുപതിലധികം താരങ്ങള്‍ക്കൊപ്പം സംവിധായകന് എം എ നിഷാദും ഒരു സുപ്രധാന വേഷത്തിലെത്തുന്നു.
‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ചിത്രത്തിന്റെ ടീസര്‍
