ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ റോക്‌സിന്റെ ആദ്യ മോഡല്‍ ലേലത്തില്‍ സ്വന്തമാക്കി ഡല്‍ഹി സ്വദേശി ആകാശ് മിന്‍ഡ. റോക്‌സിന്റെ വിഐഎന്‍ 001 എന്ന നമ്പറിലുള്ള വാഹനത്തിനായി നടന്ന ലേലത്തിലാണ് 1.31 കോടി രൂപ നല്‍കി മിന്‍ഡ കോര്‍പറേഷന്‍ സിഇഒ ആകാശ് വാഹനം സ്വന്തമാക്കിയത്. 2020 ല്‍ നടന്ന ഥാര്‍ 3 ഡോറിന്റെ ആദ്യ മോഡല്‍ ലേലത്തിലും ആകാശ് തന്നെയാണ് വിജയിച്ചത്. അന്ന് 1.11 കോടി രൂപ മുടക്കിയാണ് ഥാര്‍ 3 ഡോര്‍ ലേലത്തില്‍ പിടിച്ചത്. നെബുല ബ്ലൂ നിറത്തിലുള്ള വാഹനമാണ് ആകാശ് മിന്‍ഡ് തിരഞ്ഞെടുത്തത്. 001 എന്ന പ്രത്യേക ഇന്‍സേര്‍ട്ടുമുള്ള വാഹനത്തില്‍ മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ കൈയൊപ്പുമുണ്ടാകും. ലേലത്തില്‍ ലഭിച്ച തുക നന്തി ഫൗണ്ടേഷനിലേയ്ക്ക് നല്‍കും എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്.
ഥാര്‍ റോക്‌സിന്റെ ആദ്യ മോഡല്‍ സ്വന്തമാക്കി ആകാശ് മിന്‍ഡ
