കശ്മീരിൽ ആര് സർക്കാർ രൂപീകരിക്കുമെന്ന് ഉറ്റുനോക്കി രാജ്യം. ആദ്യഫലങ്ങളിൽ കോൺഗ്രസ്-എൻസി സഖ്യം മുന്നിട്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവിൽ കാണുന്നത്. ഹരിയാനയിൽ ബി ജെ പി സീറ്റ് നില കൂട്ടുകയാണ്. തുടക്കത്തിൽ കുതിപ്പ് കാട്ടിയ കോൺഗ്രസ് പിന്നിലേക്ക് പോകുന്നതായാണ് സൂചന.