വിമാനത്താവളം മലപ്പുറത്ത് ആയതിനാലാണ് മലപ്പുറത്ത് കൂടുതൽ സ്വർണക്കടത്ത് കേസ് വരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്വർണം കടത്തുന്നതിൽ മറ്റുജില്ലക്കാരും പുറത്ത് നിന്നുള്ളവരും ഉണ്ടെന്നും. മലപ്പുറത്തെ മോശമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയാണ്. മുഖ്യമന്ത്രിയെ ബിജെപി അനുകൂലിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണ് കൂടാതെ ബിജെപി വിരുദ്ധ മനസുകളിൽ പിണറായി വിജയനെ ന്യൂനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമം. യുഡിഎഫിന്റെ സ്ലീപ്പിം​ഗ് പാർട്ണറായി പ്രവർത്തിക്കുകയാണ് ജമാ അത്തെ ഇസ്ലാമി. അവരാണ് പല പ്രചാരണങ്ങളും കൊണ്ട് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *