മാമികേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്ന് പിവി അൻവർ.പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ, എഡിഡജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. കോഴിക്കോട് മുതലക്കുളത്തിൽ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോ​ഗത്തിലാണ് അൻവറിന്റെ പരാമർശം.

 

ക്രൈബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടന്ന് മാറ്റിയത് . വിക്രമിനെ തിരികെ ഐഒ ആക്കണം എന്നവശ്യപ്പെട്ടു. പക്ഷേ ഒന്നും ഉണ്ടായില്ലെന്നും അൻവർ പറഞ്ഞു.പൊലീസിലെ ക്രിമിനൽ വൽക്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കുമെന്നും  അൻവർ പറഞ്ഞു. കണ്ണൂരിൽ 2017 ഡിസംബറിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതിൽ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. ആഷിറിന്റെ മരണത്തിനു പിന്നാലെ 2 യുവാക്കൾ നാട്ടിൽ നിന്ന് അപ്രതീക്ഷ്യമായെന്നും അൻവർ പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *