https://dailynewslive.in/ സ്വര്‍ണവും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഎം-ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന പ്രേരകഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് കോടികളുടെ സ്വര്‍ണവും ഹവാല പണവും പോലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ എഡിജിപിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ സ്വര്‍ണക്കടത്ത് തടയുന്ന സര്‍ക്കാര്‍ പ്രവര്‍ത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റാനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. സ്വര്‍ണക്കടത്തും ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥതയാണ് തനിക്കെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ ഇങ്ങനെ പറയുന്നത് കാര്യങ്ങള്‍ മനസ്സിലാകാത്തത് കൊണ്ടല്ലെന്നും മുഖ്യമന്ത്രി കരുതിക്കൂട്ടി പറയുകയാണെന്നും ബോധ്യപ്പെടേണ്ട സമയമൊക്കെ കഴിഞ്ഞുവെന്നും അന്‍വര്‍ പറഞ്ഞു. ഈ നിമിഷംവരെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പോലീസ് കാരണം പാര്‍ട്ടിക്കുണ്ടായ തളര്‍ച്ച സൂചിപ്പിച്ചപ്പോള്‍ തന്നെ കള്ളനാക്കാനാണ് മുഖ്യമന്ത്രി വന്നതെന്നും അത് താന്‍ സഹിക്കില്ലെന്നും വര്‍ഗീയവാദി അല്ല എന്ന് തെളിയിക്കേണ്ടത് തന്റെ അധിക ബാധ്യതയായി വന്നിരിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*സെപ്റ്റംബര്‍ 29 ലെ വിജയി : രഖില്‍ രാജന്‍, മേമടങ്ങ്, എറണാകുളം*
◾https://dailynewslive.in/ മലപ്പുറം കക്കാടംപൊയിലില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചു. അന്‍വര്‍ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.
◾https://dailynewslive.in/ പി വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. അഞ്ച് നേരം നിസ്‌കരിക്കുന്നതിനാലാണ് അന്‍വറിനെതിരെ ആരോപണങ്ങളുണ്ടാകുന്നത് എന്നത് കള്ളപ്രചാരണമാണെന്നും ഈ തുറുപ്പുചീട്ട് അദ്ദേഹം ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ബാലന്‍ പറഞ്ഞു. അന്‍വര്‍ പറഞ്ഞ നാല് കാര്യങ്ങളിലും മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നതെന്നും റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലന്‍ ചോദിച്ചു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ പി. വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് പിന്നാലെ അന്‍വറിനെതിരെ കേസ് എടുക്കുന്നു. കേസും നടപടികളുമെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.വി അന്‍വര്‍ എന്ന വ്യക്തിയല്ല ഉയര്‍ത്തിയ വിഷയമാണ് പ്രധാനമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*
പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :
◾https://dailynewslive.in/ പിവി അന്‍വറിനെതിരെ ആരോപണവുമായി ശോഭ സുരേന്ദ്രന്‍. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തര്‍ക്കത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ കാണുന്നതെന്നും വെട്ടിപ്പും തട്ടിപ്പും നടത്തിയ അന്‍വറിന്റെ വാക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ പല പേരുകളിലും ഘടകങ്ങളിലും സ്ഥാനങ്ങളിലുമായി ഇനിയുമേറേ അന്‍വര്‍മാര്‍ അവശേഷിക്കുന്നുണ്ടെന്ന് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശനം. ഇവര്‍ പാര്‍ട്ടിയെയും പാര്‍ട്ടിവഴി അധികാരവും ഉപയോഗിച്ചു തഴച്ചുവളരുകയാണെന്നും ഓരോ ഘട്ടങ്ങളിലായി ഇവരെല്ലാം പാര്‍ട്ടിയെയും വളര്‍ത്തിയവരെയും തിരിഞ്ഞുകൊത്തുമെന്നും പ്രതിനിധികള്‍ താക്കീതു നല്‍കി. കാലാകാലങ്ങളില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇത്രയും വിപത്താദ്യമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂരില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ വിശദീകരണയോഗത്തിലെ ജനപങ്കാളിത്തം ഇടതുപക്ഷത്തെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ഇത്തരമൊരു പ്രശ്നത്തില്‍ യോഗം വിളിച്ചാല്‍, അത് സി.പി.എമ്മിനെതിരാണെങ്കില്‍ കൂടുതല്‍ ആളുകള്‍ വരുമെന്നും അത് താത്ക്കാലികം മാത്രമാണെന്നും ടി.പി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പിവി അന്‍വര്‍ എം.എല്‍.എ ഇന്ന് കോഴിക്കോട് നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്കാണ് പരിപാടി. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. അതിനിടെ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പി.വി. അന്‍വറിനെ പൊലീസ് ചോദ്യം ചെയ്‌തേക്കും.
◾https://dailynewslive.in/ യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീംകോടതി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടാകുന്നത്.
◾https://dailynewslive.in/ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടി പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. പരാതി ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. നടന്‍ മുകേഷിനെതിരെ പരാതി നല്‍കിയിട്ടുള്ള നടിയാണ് ഇപ്പോള്‍ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
◾https://dailynewslive.in/ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മേക്കപ്പ് മാനേജര്‍ക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊന്‍കുന്നം പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി.
◾https://dailynewslive.in/ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു. ആശുപത്രിയിലെ ജനറേറ്ററുകള്‍ പൂര്‍ണമായും ഒഴിവാക്കി. കെഎസ്ഇബി വൈദ്യുതിയിലാണ് എസ്എടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയിലെ ട്രാന്‍സ്ഫോര്‍മറിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റിസ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്.
◾https://dailynewslive.in/ ജലാശയവുമായി ബന്ധമില്ലാതിരുന്നവര്‍ക്കും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തിലെ ഐസിഎംആര്‍ പഠനം കടലാസിലൊതുങ്ങിയെന്ന് ആരോപണം ഐസിഎംആര്‍ പ്രതിനിധി കേരളത്തില്‍ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ പഠനം നടന്നില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിന്റെ കാര്യത്തിലാണ് ഗുരുതരമായ അനാസ്ഥ.
◾https://dailynewslive.in/ കോഴിക്കോട് പേരാമ്പ്രയില്‍ റെയ്ഡിനിടെ 3.22 കോടി രൂപ ഡിആര്‍ഐ പിടിച്ചെടുത്ത കേസ് ആദായ നികുതി ഇന്റലിജന്‍സിന് കൈമാറി. പ്രതികള്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും പണം മാത്രം കിട്ടിയ സാഹചര്യത്തിലാണ് കേസ് കൈമാറ്റം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് റെയ്ഡ് നടത്തിയത്.
◾https://dailynewslive.in/ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം അധിക അന്തര്‍ സംസ്ഥാന സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി. ഒക്ടബോര്‍ ഒമ്പത് മുതല്‍ നവംബര്‍ ഏഴ് വരെയാണ് അധിക സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്താനാണ് തീരുമാനം.
◾https://dailynewslive.in/ മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. സി.പി.എം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം കണ്ണൂര്‍ കെല്‍ട്രോണ്‍ കോംപണന്റ് കോപ്ലക്‌സില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30നാണ് ചടങ്ങുകള്‍. ചടങ്ങില്‍ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.
◾https://dailynewslive.in/ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കല്ലിടുക്കില്‍ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടരക്കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേരെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു.കവര്‍ച്ചയുടെ പ്രധാന സൂത്രധാരന്‍ റോഷന്‍ വര്‍ഗീസാണെന്നും കര്‍ണാടകയിലും കേരളത്തിലും തമിഴ്‌നാട്ടിലും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
◾https://dailynewslive.in/ സംസ്ഥാനത്ത് പുതുതായി നാല് ഐ.ടി.ഐ.കള്‍ അനുവദിച്ചപ്പോള്‍ പുതിയ അധ്യാപക തസ്തികകള്‍ അനുവദിക്കാതെ സര്‍ക്കാര്‍. നിലവിലുള്ള അധ്യാപകരെ പുനര്‍വിന്യസിക്കാനാണ് തീരുമാനം. അതേസമയം മൂന്ന് സ്ഥിരം ക്ലറിക്കല്‍ തസ്തിക സൃഷ്ടിക്കാന്‍ തൊഴില്‍ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
◾https://dailynewslive.in/ മന്ത്രിസ്ഥാനം മാറ്റുന്നതില്‍ അതൃപ്തി പ്രകടമാക്കി മന്ത്രി എ കെ ശശീന്ദ്രന്‍. തീരുമാനം വരുന്നതിനു മുന്‍പേ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നവര്‍ അത് ഉചിതമാണോ എന്ന് ആലോചിക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രി സ്ഥാനം ഒഴിയുന്നതില്‍ നേതൃത്വത്തിന് എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതില്‍ തനിക്ക് വൈമനസ്യം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ചൊക്രമുടി കൈയേറ്റത്തില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയുമായി ജില്ലാ കമ്മിറ്റിയംഗം. അടിമാലി സ്വദേശി ചൊക്രമുടിയില്‍ വാങ്ങിയ 14.6 ഏക്കര്‍ ഭൂമി റീസര്‍വേ നടത്താന്‍ റവന്യൂ വകുപ്പില്‍നിന്ന് പ്രത്യേക ഉത്തരവ് ലഭിക്കാന്‍ സെക്രട്ടറി സഹായിച്ചതായാണ് പരാതി.
◾https://dailynewslive.in/ സംസ്ഥാനത്ത് ബെവ്കോയുടെ മദ്യവില്‍പന ശാലകളും ബാറും വരുന്ന രണ്ടുദിവസം തുറന്ന് പ്രവര്‍ത്തിക്കില്ല.ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാലാണ് ഒക്ടോബര്‍ ഒന്നും രണ്ടും അവധി.
◾https://dailynewslive.in/ തിരുവനന്തപുരം മൃഗശാലയിലെ മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി. മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളില്‍ ഉണ്ട്. തീറ്റ കാണിച്ച് ഇവയെ താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്.
◾https://dailynewslive.in/ പോക്സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂര്‍ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികള്‍ കൂടുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിങ്ങനെയാണ് കൂടുതല്‍ പരാതികളും. വണ്ടി ഇടിച്ച് കഴിഞ്ഞാല്‍ ജനങ്ങളോട് ചട്ടമ്പിത്തരമൊന്നും കാണിക്കേണ്ടെന്നും കൃത്യമായ നിയമനടപടികളുടെ വഴി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സുഹൃത്തായ തടവുകാരനെ കാണാനായി , വിയ്യൂര്‍ ജയിലില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ബ്രദേഴ്‌സ് ലെയിനില്‍ താമസിക്കുന്ന ഗോഡ്വിന്‍ (21) ആണ് അറസ്റ്റിലായത്.
◾https://dailynewslive.in/ ഹൈക്കോടതി ഉത്തരവിനെ മുഖവിലയ്ക്കെടുക്കാതെ കഴിഞ്ഞ 20 മാസക്കാലമായി ശമ്പള പരിഷ്‌ക്കരണം നീട്ടി കൊണ്ട് പോകുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ നഴ്സുമാര്‍ സമ്പൂര്‍ണ്ണ സമരത്തിലേക്കെന്ന് സൂചന. 2023 ജനുവരി 23 ന് ഹൈക്കോടതി 3 മാസത്തിനുള്ളില്‍ പുതുക്കിയ മിനിമം വേതനം പ്രഖ്യാപിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്നുവെന്നും ഇത് നടപ്പിലാക്കാത്തതിനെതിരെ സമര പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ഒക്ടോബര്‍ 2 ന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തൃശൂരില്‍ സംഘടിപ്പിക്കുകയാണെന്നും യു.എന്‍.എ അറിയിച്ചു.
◾https://dailynewslive.in/ തമിഴ് സിനിമ താരം വിജയ്യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ പതാകയ്ക്കെതിരായ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മായാവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയാണ് ടിവികെയുടെ പതാകയ്ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്. ടിവികെ പതാകയില്‍ അപാകതകള്‍ ഇല്ലെന്നും, ടിവികെയുടെ പതാക മാറ്റേണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തമിഴക വെട്രി കഴകത്തിന്റെ പതാകയിലെ ആന തങ്ങളുടെ ചിഹ്നമാണ് എന്നായിരുന്നു ബിഎസ്പിയുടെ പരാതി.
◾https://dailynewslive.in/ രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരി?ഗണിച്ച് മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സില്‍ കുറിച്ചു.
◾https://dailynewslive.in/ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമിത് ഷാ. അനാവശ്യമായി പ്രധാനമന്ത്രിയെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മോദിയെ കോണ്‍ഗ്രസുകാര്‍ക്ക് എത്ര ഭയവും വെറുപ്പും ആണെന്നതിന് തെളിവാണിതെന്നും അമിത് ഷാ പറഞ്ഞു. മോദിയും താനും ഖര്‍ഗെയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും 2047 ല്‍ വികസിത ഭാരതം കാണാന്‍ ഖര്‍ഗെക്കു കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു
◾https://dailynewslive.in/ ഹരിയാണ മുന്‍മന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവര്‍ഷത്തേക്ക് ബി.ജെ.പി.യില്‍നിന്ന് പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് പുറത്താക്കിയത്.
◾https://dailynewslive.in/ സി.ബി.ഐ. ചമഞ്ഞ് പ്രമുഖ വ്യവസായി എസ്.പി. ഒസ്വാളില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ ഏഴുകോടി രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപ്രതികള്‍ പിടിയിലായി. അസം ഗുവാഹാട്ടി സ്വദേശികളായ അട്ടാനു ചൗധരി, ആനന്ദ് കുമാര്‍ എന്നിവരെയാണ് പഞ്ചാബ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ കോടതിയെ അഭിസംബോധന ചെയ്യുമ്പോള്‍ ‘യാ’ എന്ന വാക്ക് ഉപയോഗിച്ചതിന് അഭിഭാഷകനെ ശകാരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ‘യാ’ പ്രയോഗം തനിക്ക് അലര്‍ജിയുണ്ടാക്കുന്നതാണെന്നും ഇത് കോടതിമുറിയാണ് കഫേ അല്ലെന്നും യെസ് എന്ന് പറയണമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.
◾https://dailynewslive.in/ കനത്ത മഴയെത്തുടര്‍ന്ന് മധ്യ-കിഴക്കന്‍ നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരണം 148 ആയി. 64 പേരെ കാണാതായിട്ടുണ്ട്. കാഠ്മണ്ഡു താഴ്വരയിലാണ് പ്രളയം കനത്തനാശം വിതച്ചത്. ഇവിടെനിന്ന് 3626 പേരെ സൈന്യം രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു.
◾https://dailynewslive.in/ ഇസ്രയേല്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണങ്ങളില്‍ 105 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം. സംഘര്‍ഷം തുടങ്ങിയതിനുശേഷം ജനവാസ മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
◾https://dailynewslive.in/ ഖത്തര്‍ എയര്‍ലൈന്‍സിന്റെയും ഇസ്രയേല്‍ വിമാനക്കമ്പനിയായ എല്‍ അല്ലിന്റെയും ബോയിങ് 777 വിമാനങ്ങള്‍ അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നതായി കണ്ടെത്തല്‍. മാര്‍ച്ച് 24-ന് അറബിക്കടലിന് മുകളില്‍ 35,000 അടി ഉയരത്തിലാണ് സംഭവമുണ്ടയത്. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനേയും, ബുച്ച് വില്‍മോറിനേയും തിരികെ ഭൂമിയിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. സ്‌പേസ് എക്‌സ് പേടകം ഐ.എസ്.എസ്സിലെത്തിയെങ്കിലും സുനിതയുടേയും വില്‍മോറിന്റേയും വരവ് വൈകും. അടുത്തവര്‍ഷം ഫെബ്രുവരിയിലേ പേടകം ഇരുവരുമായി ഭൂമിയിലേക്ക് യാത്ര തിരിക്കൂ.
◾https://dailynewslive.in/ രണ്ടിലധികം ദിവസം മഴ തടസപ്പെടുത്തിയ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ബംഗ്ലാദേശ് 233 ന് പുറത്ത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്. ഒന്നാമിന്നിംഗ്സ് ആരംഭിച്ച ഇന്ത്യ തകര്‍പ്പനടികളിലൂടെ സ്‌കോറിംഗ് വേഗം കൂട്ടാനുള്ള ശ്രമത്തിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വെറും 16 ഓവറില്‍ 138 ന് 2 എന്ന നിലയിലാണ് ഇന്ത്യ.51 പന്തില്‍ 72 റണ്‍സെടുത്ത് പുറത്തായ യശസ്വി ജയ്സ്വാളാണ് ഇന്ത്യന്‍ സ്‌കോറിംഗ് വേഗം കൂട്ടിയത്.
◾https://dailynewslive.in/ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പുതിയ തരം വിസയില്‍ പോകാന്‍ അവസരമൊരുങ്ങുന്നു. വര്‍ക്ക് ആന്റ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും 1,000 പേര്‍ക്ക് ഓസ്‌ട്രേലിയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ സംവിധാനം. ഒക്ടോബര്‍ 1 മുതല്‍ വിസകള്‍ അനുവദിക്കും. 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ജോലി, പഠനം, യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വിസ ലഭിക്കുക. ഒരു വര്‍ഷത്തെ കാലാവധിയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. ഒരു വര്‍ഷത്തെ പഠനം, താല്‍കാലിക ജോലികള്‍, വിനോദ യാത്രകള്‍ എന്നിവക്ക് ഉപയോഗപ്പെടുത്താനാകും.
◾https://dailynewslive.in/ ഒരു കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകളെ മാല്‍വെയര്‍ ബാധിക്കുമെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷ സ്ഥാപനമായ കാസ്പെര്‍സ്‌കി. നെക്രോ ലോഡര്‍ മാല്‍വെയറാണ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുക. പ്രശസ്തമായ ആപുകളുടെ വ്യത്യസ്ത വരുത്തിയ കോപ്പി ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴാണ് മാല്‍വെയര്‍ ഡിവൈസുകളിലെത്തുക. ദുരൂഹമായ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാല്‍വെയറും ഇതിനൊപ്പമെത്തി ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കും. വാട്സാപ്പ്, സ്പോട്ടിഫൈ, വുറ്റ കാമറ തുടങ്ങിയ നിരവധി ആപുകളുടെ കോപ്പിയിലൂടെ ഇത്തരത്തില്‍ മാല്‍വെയര്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് എത്തും. സാധാരണ ആപ്പുകളെക്കാള്‍ കൂടുതല്‍ സൗകര്യം നല്‍കുന്നതാണ് ഇത്തരത്തിലുള്ള കോപ്പി ആപുകള്‍. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ഉള്‍പ്പടെ ഇത്തരം ആപുകളുണ്ടെന്നും അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കാസ്പെര്‍സ്‌കി അറിയിച്ചിട്ടുണ്ട്.
◾https://dailynewslive.in/ നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘മറന്നാടു പുള്ളേ..മുറിപ്പാടുകളെ..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വരികള്‍ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്. വിഷ്ണു വിജയ് ആണ് ആലാപനം. ചിത്രം ഒക്ടോബര്‍ 17ന് പ്രേക്ഷകരിലേക്കെത്തും. പണിയുടെ രചന നിര്‍വഹിക്കുന്നതും ജോജു ജോര്‍ ആണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾https://dailynewslive.in/ ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ‘എആര്‍എം’ ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്ന് പുറത്തുവിട്ടു. ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ 3ഡി ചിത്രമാണിത്. ‘അങ്ങ് വാനക്കോണില്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ദിബു നൈനാന്‍ തോമസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾https://dailynewslive.in/ ബ്രിട്ടീഷ് ആഡംബര കാര്‍ കമ്പനിയായ റോള്‍സ് റോയ്‌സ് കള്ളിനന്‍ ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 10.50 കോടി രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം ബ്ലാക്ക് ബാഡ്ജ് പതിപ്പിന് 12.25 കോടി രൂപയാണ് വില. ഈ പരിഷ്‌കരിച്ച എസ്യുവി കള്ളിനന്‍ സീരീസ് 2 എന്നാണ് അറിയപ്പെടുന്നത്. കള്ളിനന്‍ ഫെയ്സ്ലിഫ്റ്റിന് മുമ്പത്തെ അതേ 6.75-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി12 എഞ്ചിന്‍ ഉണ്ട്, ഇത് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ 571 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ബ്ലാക്ക് ബാഡ്ജ് പതിപ്പില്‍ 600 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിട്ടുണ്ട്. ഇത് നാല് ചക്രങ്ങള്‍ക്കും ശക്തി നല്‍കുന്നു. നിലവിലുള്ള പ്രീ-ഫേസ്ലിഫ്റ്റ് കള്ളിനനേക്കാള്‍ (6.95 കോടി രൂപ) ഏകദേശം 3.55 കോടി രൂപ കൂടുതലാണ് പുതുക്കിയ കള്ളിനന്റെ എക്‌സ്‌ഷോറൂം വില. പുതിയ ബ്ലാക്ക് ബാഡ്ജിന് അതിന്റെ പഴയ മോഡലിനേക്കാള്‍ (8.20 കോടി രൂപ) 4.05 കോടി രൂപ കൂടുതലാണ്.
◾https://dailynewslive.in/ ബാങ്കിങ് രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും പ്രശസ്ത കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസിന്റെ ശൈലിയില്‍ അന്വേഷിക്കുന്ന ഏകെ എന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്റെ കഥയാണ് മിസ്റ്ററി@മാമംഗലം. കമ്പ്യൂട്ടറും സിസി ടിവിയും ഓഡിറ്റും 24 മണിക്കൂറും നിരീക്ഷണസംവിധാനങ്ങളുമൊക്കെയുണ്ടായിട്ടും എങ്ങനെയാണ് ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നതെന്ന് സംശയം തോന്നും. ബാങ്കിന്റെ മാമംഗലം ബ്രാഞ്ചില്‍ അത്രയും സൂക്ഷ്മമായി നടക്കുന്ന ഒരു തട്ടിപ്പിലെ കുരുക്കുകളും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് നോവലിന്റെ ഇതിവൃത്തം. ‘മിസ്റ്ററി മാമംഗലം’. അമിത് കുമാര്‍. ഡിസി ബുക്സ്. വില 237 രൂപ.
◾https://dailynewslive.in/ കുട്ടിക്കാലത്ത് പഴങ്ങളും ഓട്‌സും കമ്പ് പോലുള്ള ധാന്യങ്ങളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് വലുതാകുമ്പോള്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. അതേ സമയം സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക് കറന്റ് പോലുള്ള ബെറി പഴങ്ങള്‍ ചെറുപ്പത്തില്‍ കഴിക്കുന്നത് പ്രമേഹത്തില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ജനിതകപരമായി ടൈപ്പ് 1 പ്രമേഹ സാധ്യതയുള്ള 5674 കുട്ടികളെ ജനനം മുതല്‍ ആറ് വയസ്സ് വരെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. ബെറിപഴങ്ങളില്‍ അടങ്ങിയ പോളിഫെനോളുകള്‍ ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നതാണ് ടൈപ്പ് 1 പ്രമേഹസാധ്യതയെ തടുക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഓട്‌സ്, പഴങ്ങള്‍, ഗോതമ്പ് എന്നിവ ഉയര്‍ന്ന പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ബ്രോക്കളി, കോളിഫ്‌ളവര്‍ പോലുള്ള പച്ചക്കറികള്‍ ഇതിന്റെ സാധ്യത കുറയ്ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണക്രമ ശുപാര്‍ശകള്‍ നടത്താനാകില്ലെന്നും അതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
• ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.80, പൗണ്ട് – 112.27. യൂറോ – 93.72, സ്വിസ് ഫ്രാങ്ക് – 99.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.05, ബഹറിന്‍ ദിനാര്‍ – 222.34, കുവൈത്ത് ദിനാര്‍ -274.77, ഒമാനി റിയാല്‍ – 217.72, സൗദി റിയാല്‍ – 22.34, യു.എ.ഇ ദിര്‍ഹം – 22.82, ഖത്തര്‍ റിയാല്‍ – 23.00, കനേഡിയന്‍ ഡോളര്‍ – 61.98.