എഡിജിപിയെ തൊട്ടാൽ സർക്കാരിന് പൊള്ളുമെന്നും ഇനി ആശ്രയം ഹൈക്കോടതിയെന്നും എംഎൽഎ പി വി അൻവർ. അനധികൃത സ്വത്ത് സമ്പാദനത്തിൽ എഡിജിപി എം.ആർ അജിത്ത് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്യാൻ മതിയായ കാരണങ്ങളുണ്ട്. പക്ഷേ അജിത്ത് കുമാറിനെ തൊടാൻ സർക്കാരിന് കഴിയില്ല. തൊട്ടാൽ പലതും സംഭവിക്കുമെന്നും നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയമെന്നും പി വി അൻവർ പ്രതികരിച്ചു.