ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ഈ മാസം 13 ന് പരിഗണിക്കും. അന്നേ ദിവസം മറുപടി നൽകാൻ ആണ്ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നത്.പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷയില്‍ വാദിക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ ആവശ്യം.
ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി
