മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റിയേക്കും. പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ഗുരുതര ആരോപണങ്ങളെത്തുടർന്നാണ് തീരുമാനം. പാർട്ടി സമ്മേളനം തുടങ്ങുന്നതിനു മുമ്പേ തീരുമാനം ഉണ്ടായേക്കും. എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ ഗുരുതര ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചത്.