വിദ്യാർഥികളെ ബസിൽ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് അടൂർ ട്രാഫിക് പോലീസ് ഇംപോസിഷൻ എഴുതിപ്പിച്ചു. പത്തനംതിട്ട ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാർക്കായിരുന്നു ശിക്ഷ. കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ, മനഃപൂർവമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല എന്ന് നൂറുതവണ എഴുതിപ്പിച്ചു. രണ്ടുമണിക്കൂർകൊണ്ടാണ് അവരിത് എഴുതി പൂർത്തിയാക്കിയത്. ഇനി ഇത്തരത്തിൽ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന താക്കീതും നൽകിയാണ് ട്രാഫിക് എസ്.ഐ. ഇവരെ വിട്ടയച്ചത്.