മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഷാപൂർ മേഖലയിൽ മൺഭിത്തി ഇടിഞ്ഞുവീണ് ഒൻപത്കുട്ടികൾ മരിച്ചു. 10 മുതൽ 14 വയസ്സുവരെയുള്ള ഒമ്പത് കുട്ടികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാവൻ മാസത്തിലെ ആചാരത്തിന്റെ ഭാഗമായി മണ്ണുകൊണ്ട് ശിവലിംഗങ്ങൾ നിർമ്മിക്കുന്ന ഹർദൗൾ ക്ഷേത്രത്തിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം. നിരവധി കുട്ടികൾ ശിവലിംഗങ്ങൾ നിർമ്മിക്കാൻ തടിച്ചുകൂടിയിരുന്നു. കുട്ടികൾക്കിടയിലേക്ക് 50 വർഷം പഴക്കമുള്ള മൺഭിത്തി തകർന്ന് വീഴുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *