നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ഗാര്‍ഡന്‍സ് എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘സൂര്യാംശമേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യര്‍ ആണ്. നവാഗതനായ ചാര്‍ലി ഡേവിസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണിത്. ഡയറക്ട് ഒടിടി റിലീസ് ആയി സെപ്റ്റംബര്‍ 2 ന് സോണി ലിവിലൂടെ ആയിരുന്നു റിലീസ്.
തെന്നിന്ത്യന്‍ ഭാഷാ സിനിമകളുടെ ഹിന്ദി പതിപ്പുകള്‍ മികച്ച കളക്ഷന്‍ നേടുന്നത് വലിയ വാര്‍ത്തയല്ലാതായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ ഹിന്ദി പതിപ്പാണത്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഥാക്കൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 5 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. സെപ്റ്റംബര്‍ 2 ന് ആണ് ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ആദ്യദിന പ്രദര്‍ശനങ്ങള്‍ക്കു ശേഷം വലിയ മൌത്ത് പബ്ലിസിറ്റിയാണ് ട്വിറ്ററില്‍ ചിത്രത്തിന് ലഭിക്കുന്നത്. മികച്ച തിയറ്റര്‍ അനുഭവമാണ് ചിത്രം നല്‍കുന്നതെന്നും മൃണാള്‍ അവതരിപ്പിച്ച മൃണാളില്‍ നിന്നും കണ്ണെടുക്കാനാവില്ലെന്നും ദുല്‍ഖറിന്റെ സത്യസന്ധമായ പ്രകടനമെന്നും മികച്ച ഛായാഗ്രഹണമെന്നുമൊക്കെയാണ് ചിത്രത്തെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകളും പ്രേക്ഷകരുമൊക്കെ കുറിക്കുന്നത്.
ഇടപാടുകാര്‍ക്ക് ഓണസമ്മാനമായി സ്ഥിരനിക്ഷേപ പലിശ ഉയര്‍ത്തി കെ.എസ്.എഫ്.ഇ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരുവര്‍ഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി 56 വയസുകഴിഞ്ഞവരെ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുമെന്ന പ്രത്യേകതയുമുണ്ട്. സാധാരണ സ്ഥിരനിക്ഷേപ പലിശ പ്രതിവര്‍ഷം 6.5 ശതമാനമാണ്. ചിട്ടി വിളിച്ചെടുത്ത തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് നല്‍കുന്ന പലിശനിരക്കും ഉയര്‍ത്തി. ചിട്ടിത്തുകയില്‍ നിന്ന് ഭാവി ബാദ്ധ്യതയ്ക്കുള്ള തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് 7.5 ശതമാനം പലിശ പ്രതിവര്‍ഷം ലഭിക്കും. ചിട്ടിത്തുക പൂര്‍ണമായും കമ്പനിയില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം ഏഴ് ശതമാനം പലിശ ലഭിക്കും.
ഇന്ത്യയിലെ ആദ്യ കാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി എസ്.ബി.ഐയുടെ ക്രെഡിറ്റ് കാര്‍ഡ് വിതരണവിഭാഗമായ എസ്.ബി.ഐ കാര്‍ഡ്. എല്ലാ ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും അഞ്ചുശതമാനം കാഷ്ബാക്ക് നേടാമെന്നതാണ് കാര്‍ഡിന്റെ സവിശേഷത. എസ്.ബി.ഐ കാര്‍ഡ് സ്പ്രിന്റ് വഴി ലളിതമായി കാര്‍ഡ് നേടാം. കാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് വീസ പ്‌ളാറ്റ്ഫോമില്‍ ലഭിക്കും. പ്രത്യേക ഓഫറായി 2023 മാര്‍ച്ചുവരെ ആദ്യവര്‍ഷത്തേക്ക് കോണ്ടാക്ട്ലെസ് കാര്‍ഡ് സൗജന്യമാണ്.
ബോളിവുഡിന്റെ പ്രിയപ്പെട്ട കാറുകളിലൊന്നായ മെഴ്സിഡസ് ബെന്‍സ്. നടി ജാഹ്നവി കപൂറും മെഴ്സിഡസ് ബെന്‍സ് ആരാധികയാണ്. ഇപ്പോഴിതാ ബെന്‍സ് ജി-ക്ലാസ് എസ്യുവിയും ഒത്തുള്ള ജാന്‍വി കപൂറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പുതിയ മെഴ്സിഡസ് ബെന്‍സ് ജി ക്ലാസ് 350 ഡി ആണ് താരം സ്വന്തമാക്കിയത്. മുംബൈയില്‍ രണ്ട് കോടിയിലധികം രൂപയാണ് ജി350റഡിയുടെ ഓണ്‍റോഡ് വില. മെഴ്‌സിഡസ് ബെന്‍സ് ജി ക്ലാസ് ഒരു ഐക്കണിക് കാറാണ്. ബ്രാന്‍ഡ് ഇപ്പോള്‍ പതിറ്റാണ്ടുകളായി അതിന്റെ ഐക്കണിക് ഡിസൈന്‍ നിലനിര്‍ത്തുന്നു. പുതിയ മോഡലിന് 20 ഇഞ്ച് അലോയ് വീലുകളും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനായും പ്രവര്‍ത്തിക്കുന്ന 12.3 ഇഞ്ച് വലിയ സ്‌ക്രീനും ലഭിക്കുന്നു.
ദുരിതക്കയങ്ങളിലൂടെ ശക്തിയാര്‍ജ്ജിക്കുന്ന പഞ്ചമി എന്ന പെണ്‍കുട്ടി ഒരു നാടിന്റെ നേതാവായി മാറുന്ന കഥ. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന ആണ്‍സമൂഹത്തിനു മുമ്പില്‍ സ്ത്രീശക്തി വിളിച്ചോതുന്ന നോവല്‍. ‘പെണ്‍മരം’. കല്ലിയൂര്‍ ഗോപകുമാര്‍. മാതൃഭൂമി ബുക്‌സ്. വില 294 രൂപ.
പ്രോട്ടീനുകളുടെ കലവറയാണ് കപ്പലണ്ടി അഥവാ നിലക്കടല. ഗര്‍ഭകാലത്ത് കഴിക്കേണ്ട ഭക്ഷണപദാര്‍ത്ഥത്തില്‍ പ്രധാനിയാണിത്. വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത കപ്പലണ്ടി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതുകൂടാതെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും കപ്പലണ്ടിയ്ക്ക് കഴിവുണ്ട്. സസ്യപ്രോട്ടീനുകളാല്‍ സമ്പന്നമാണ് കപ്പലണ്ടി. വിറ്റാമിന്‍ ഇ, ബി 1, ബി 3, ബി 9, എന്നിവയും മഗ്‌നിഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കളും കപ്പലണ്ടിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് തൂക്കവും പുഷ്ടിയും വയ്ക്കാന്‍ കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ് . ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യത്തിന് കപ്പലണ്ടി നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കപ്പലണ്ടി ശരീരത്തിന് ആവശ്യമായ ഇളംചൂട് നല്‍കുന്നു. ഇത് ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള വിറ്റാമിന്‍ ബി 3, നിയാസിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കപ്പലണ്ടി. ചര്‍മ്മത്തിലുണ്ടാക്കുന്ന ചുളിവുകള്‍ ഇല്ലതാക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ചര്‍മ്മരോഗങ്ങളെ അകറ്റി നിര്‍ത്തുന്നു. കപ്പലണ്ടിയിലുള്ള ഫൈബര്‍ ദഹനത്തെ സഹായിക്കുന്നു. അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതിനും കപ്പലണ്ടി ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. കപ്പലണ്ടിയില്‍ അടങ്ങിരിക്കുന്ന മഗ്‌നിഷ്യം ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. കപ്പലണ്ടിയില്‍ ഇരുമ്പ്, ഫോളേറ്റ്, കാല്‍സ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. എന്നാല്‍ അമിതമായി കപ്പലണ്ടി കഴിക്കുന്നത് നല്ലതല്ല. ചിലരില്‍ നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും ഇത് കാരണമാകുന്നു. ഒരു ദിവസം ഒരു പിടി എന്ന രീതിയില്‍ കഴിക്കുന്നതാണ് നല്ലത്.