ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ 2022 നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 3,73,221 യൂണിറ്റുകളിലെത്തി. 3,53,540 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 19,681 യൂണിറ്റുകളുടെ കയറ്റുമതിയും ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ 2,56,174 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം ഹോണ്ട 2025-ഓടെ ആഗോളതലത്തില്‍ 10 പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.