സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഛത്തീസ് ഗഡിലെ നാരായൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങൾ കണ്ടെത്തിയുണ്ട്. മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി.