ഇന്ത്യയില്‍ 20 ലക്ഷം യൂണിറ്റ് കാറുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാര്‍സ്. 20 ലക്ഷം തികച്ചുകൊണ്ട്, പ്രീമിയം സെഡാന് ഹോണ്ട സിറ്റി രാജസ്ഥാനിലെ തപുകര നിര്‍മാണ പ്ലാന്റില്‍ നിന്ന് പുറത്തിറക്കി. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ഡിസംബറിലാണ് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വളരെ പെട്ടെന്നു തന്നെ രാജ്യത്ത് ഏറ്റവുമധികം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്ന ബ്രാന്‍ഡായി മാറാന്‍ ഹോണ്ടയ്ക്കായി. പ്രീമിയം സെഡാന് ഹോണ്ട സിറ്റി ഇ-എച്ച്ഇവി, ഫാമിലി സെഡാന് ഹോണ്ട അമേസ്, പ്രീമിയം ഹാച്ച് ബാക്ക് ഹോണ്ട ജാസ്, സ്പോര്‍ട്ടി ഹോണ്ട ഡബ്ല്യുആര്‍-വി എന്നീ ഉല്പന്നങ്ങള് ഹോണ്ടയുടെ നിരയിലുണ്ട്. 15 ല്‍ അധികം രാജ്യാന്തര വിപണികളില്‍ ഹോണ്ട സിറ്റിയും ഹോണ്ട അമേസും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളതെന്നും ഹോണ്ട പറയുന്നു.