ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് ചൈന. പ്രതികാര നടപടിയെന്നോണം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി ത്തുകയാണെന്നാണ് ചൈനയുടെ പ്രഖ്യാപനം. ലോക വ്യാപാര സംഘടനയില്‍ അമേരിക്കക്കെതിരെ നിയമനടപടിക്കും ചൈന തുടക്കം കുറിച്ചു. മാര്‍ച്ച് 10 മുതല്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് ചൈനയുടെ കസ്റ്റംസ് താരീഫ് കമ്മീഷണന് അറിയിച്ചിരിക്കുന്നത്. അമേരിക്ക ഇറക്കുമതി ചെയ്യുന്ന കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക താരിഫ് ചുമത്തുമെന്നാണ് കമ്മീഷന് പ്രസ്താവനയില്‍ പറയുന്നത്. സോര്‍ഗം, സോയാബീന്‍, പന്നിയിറച്ചി, പോത്തിറച്ചി, അക്വാട്ടിക്ക് പ്രോഡക്ടസ്, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക നികുതി ചുമത്തും. കൂടാതെ 10 യുഎസ് സ്ഥാപനങ്ങളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുമാണ് ചൈനയുടെ തീരുമാനം. പ്രതിരോധ, സുരക്ഷ മേഖലകളുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യോമയാനം, ഐടി, സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക തീരുവ
