മലേഷ്യയില്‍ പതിന്നാലായിരം വര്‍ഷം പഴക്കമുള്ള മനുഷ്യ ജീവിതത്തന്റെ സാന്നിധ്യം കണ്ടെത്തി. കെലന്തലെ നെംഗ്ഗിരി താഴ്വരയിലെ ഗുവാ കെലെഡുംഗ് കെസില്‍ പ്രദേശത്തു നടത്തിയ ഖനനത്തിനിടെയാണ് ഇത്രയും പഴക്കമുള്ള പ്രാചീനകാലത്തെ മനുഷ്യ ജീവിത സാന്നിധ്യം കണ്ടെത്തിയത്. നിരവധി നിത്യോപയോഗ ഉപകരണങ്ങള്‍ക്കൊപ്പം ഒരു മനുഷ്യന്റെ അസ്ഥികൂടവും കണ്ടെത്തി. കാര്‍ബണ്‍ ഡേറ്റിംഗിലൂടെ 14,000 വര്‍ഷം മുമ്പുള്ള മനുഷ്യവാസത്തെക്കുറിച്ചു മനസിലാക്കാന്‍ സാധിച്ചതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. പ്രൊഫ. സുലിസ്കന്ദര്‍ രാംലിയുടെ നേതൃത്വത്തില്‍ കെബാങ്സാന്‍ മലേഷ്യ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇതെല്ലാം കണ്ടെത്തിയത്. പ്രദേശത്ത് 14 പുരാതന ഗുഹകള്‍ കണ്ടെത്തി. കല്ലായുധങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൃഗത്തിന്റെ എല്ലുകളും ഇവിടങ്ങളില്‍നിന്നു ലഭിച്ചിട്ടുണ്ട്. നെംഗ്ഗിരി ഹൈഡ്രോളിക് ഡാം പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ പ്രദേശത്തു നടക്കുന്നുണ്ട്. ഡാം പദ്ധതി 2027 ല്‍ കമ്മീഷന് ചെയ്യാനാണ് നീക്കം. ഇതിനിടെയാണ് പ്രദേശത്തു പുരാവസ്തു ശാസ്ത്ര ഖനനവും നടന്നത്.
14,000 വര്‍ഷം പഴയ മനുഷ്യര്‍
