ദില്ലിയിലെ ചെങ്കോട്ട സ്ഫോടനത്തിൻ്റെ മുഖ്യ ആസൂത്രണം നടന്ന കേന്ദ്രമായി അന്വേഷണ സംഘം കരുതുന്ന ഹൈദരാബാദിലെ അൽ ഫലാ സർവകലാശാലയിൽ നിന്ന് പത്ത് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ കശ്മീരികളെന്നാണ് വിവരം. എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജമ്മു കശ്മീർ-ഹരിയാന പൊലീസ് സേനകൾ അൽ ഫലാ സർവകലാശാല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ട്.പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടന ജയ്ഷ്-ഇമൊഹമ്മദിന് സ്ഫോടനത്തിൽ പങ്കുള്ളതായും സംശയിക്കുന്നുണ്ട്.
അൽ ഫലാ സർവകലാശാലയിലെ 10 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
