ബുക്കിങ് ആരംഭിച്ച് പത്തു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം ബുക്കിംഗുമായി സ്കോഡ കൈലാഖ്. 2024 ഡിസംബര്‍ രണ്ടിനാണ് കൈലാഖിന്റെ പ്രീ ബുക്കിങ് ആരംഭിച്ചത്. ഡിസംബര്‍ 12 ആയപ്പോഴേക്കും പതിനായിരത്തിലധികം പേരാണ് ഈ വാഹനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. കൈലാഖിന്റെ വില തന്നെയാണ് വാഹനത്തിന് ഇത്രയേറെ സ്വീകാര്യത നല്‍കിയതെന്നു പറയാം. 7.49 ലക്ഷം രൂപയിലാരംഭിക്കുന്ന ഈ കുഞ്ഞന്‍ എസ് യു വിയുടെ ഉയര്‍ന്ന മോഡലിന് 14.40 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. കൂടാതെ അത്യാധുനിക ഫീച്ചറുകളും സുരക്ഷയും നിര്‍മാണ നിലവാരവും കൂടിയാകുമ്പോള്‍ കൈലാഖ് സ്കോഡയ്ക്ക് അഭിമാനമാകുമെന്നു ഉറപ്പാണ്. വാഹനത്തിന്റെ ഡെലിവറി 2025 ജനുവരി 27 നു ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. മാനുവല്‍ ട്രാന്സ്മിഷന് മാത്രമുള്ള കൈലാഖ് മോഡലായ ക്ലാസിക്കിന്റെ വില ആരംഭിക്കുന്നത് 7.89 ലക്ഷം രൂപ മുതല്‍. ക്ലാസിക്കിന്റെ അടുത്ത മോഡലാണ് സിഗ്നേച്ചര്‍. വില 11.40 ലക്ഷം മുതല്‍. ഏറ്റവും ഉയര്‍ന്ന വേരിയന്റായ പ്രസ്റ്റീജിന് വില 13.35 ലക്ഷം മുതല്‍ ആരംഭിക്കുന്നു.
10 ദിവസം, 10,000 ബുക്കിംഗ്! കൈലാഖ് കുതിക്കുന്നു
