വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും എംടി വാസുദേവൻ നായർ പറഞ്ഞതായി എഴുത്തുകാരൻ എൻഇ സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ്. കോഴിക്കോട്ടെ പുസ്തകോല്‍സവത്തില്‍ പങ്കെടുക്കവെ അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്ന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായർ പറഞ്ഞിരുന്നു. ഇതിന് വിശദീകരണം നൽകുകയായിരുന്നു സുധീർ.