ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചക്കും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി ‘ബിസിനസ് എ.ഐ’ എന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറും മറുപടി നല്‍കാനും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ഈ സാങ്കേതികവിദ്യ ബിസിനസുകാരെ സഹായിക്കും. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളിലും സംഭാഷണങ്ങള്‍ നടത്താന്‍ ഈ ബിസിനസ് എ.ഐക്ക് കഴിവുണ്ട്. ഇതിനുപുറമെ ചാറ്റുകള്‍ക്കുള്ളില്‍ തന്നെ യു.പി.ഐ വഴി പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും ഉടന്‍ ലഭ്യമാകും. എ.ഐ സംവിധാനമാണ് മറുപടി നല്കുന്നതെങ്കിലും അതിന്റെ പൂര്‍ണ്ണ നിയന്ത്രണം ബിസിനസ് ഉടമകള്‍ക്കായിരിക്കും. ആവശ്യമുള്ള ഘട്ടങ്ങളില്‍ എ.ഐയില്‍ നിന്ന് സംഭാഷണങ്ങള്‍ നേരിട്ട് ഏറ്റെടുക്കാനും ഉടമകള്‍ക്ക് സാധിക്കും.
