സൗദി അറേബ്യയുടെ പ്രകടനത്തിൽ അദ്ഭുതപ്പെടുന്നില്ലെന്നു അർജന്റീന ക്യാപ്റ്റൻ മെസ്സി . ഇത്തരമൊരു തുടക്കം പ്രതീക്ഷിച്ചില്ലെന്നും മെസ്സി ഒരു അർജന്റീനിയൻ മാധ്യമത്തോടു പറഞ്ഞു. ‘‘ഇത്തരമൊരു സാഹചര്യത്തിലൂടെ താരങ്ങൾ കടന്നുപോയിട്ടില്ല. ഇങ്ങനെ തുടങ്ങുമെന്നു കരുതിയില്ല’’– മെസ്സി പറഞ്ഞു.
അഞ്ചു മിനിറ്റിൽ സംഭവിച്ച പിഴവുകളാണു സ്കോർ 2–1 എന്ന നിലയിലെത്തിച്ചത്. പിന്നീടു കാര്യങ്ങളെല്ലാം കൂടുതൽ കടുപ്പത്തിലായി. സൗദി അറേബ്യ ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അവർക്ക് അതു ചെയ്യാനാകുമെന്നു ഞങ്ങൾക്ക് അറിയാം. കയ്പേറിയ ഫലമാണ് ആദ്യ മത്സരത്തിലേത്. എങ്കിലും ആരാധകർ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്.’’– മെസ്സി പ്രതികരിച്ചു.