വയനാട് തുരങ്കപ്പാതക്കെതിരെ എതിര്‍പ്പുയർത്തി പരിസ്ഥിതി സംഘടനകള്‍. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ ബാദുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചൂരൽമല , പുത്തുമല , കവളപ്പാറ ഉരുൾപ്പൊട്ടൽ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണം. കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പാരിസ്ഥിതിക അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കുമെന്നും ബാദുഷ പറഞ്ഞു.
വയനാട് തുരങ്കപ്പാതക്കെതിരെ എതിര്‍പ്പുയർത്തി പരിസ്ഥിതി സംഘടനകള്‍
