രാജ്യത്തെ ജനപ്രിയവാഹന ബ്രാന്‍ഡായ മാരുതി സുസുക്കി ഇന്ത്യയുടെ വാഹന നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് വാഗണ്‍ആര്‍. ഓഗസ്റ്റില്‍, കമ്പനി ഈ കാറിന് വന്‍ വിലക്കിഴിവാണ് നല്‍കുന്നത്. ഏകദേശം 1.21 ലക്ഷം രൂപയുടെ വലിയ കിഴിവ് നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഈ കാര്‍ വാങ്ങുമ്പോള്‍, കമ്പനി 60,000 രൂപയോടൊപ്പം 60,790 രൂപയുടെ സൗജന്യ കിറ്റും നല്‍കുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, അപ്ഗ്രേഡ് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഓഫറുകള്‍. 5.79 ലക്ഷം രൂപ മുതല്‍ 7.62 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി വാഗണ്‍ ആറിന്റെ എക്സ്-ഷോറൂം വില. ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വിവിടി സാങ്കേതികവിദ്യയുള്ള 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍, 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകളില്‍ നിന്നാണ് മാരുതി സുസുക്കി വാഗണ്‍ആര്‍ പവര്‍ എടുക്കുന്നത്. 1.0 ലിറ്റര്‍ എഞ്ചിന് ലിറ്ററിന് 25.19 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്നു, അതേസമയം സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 34.05 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വിവിടി എഞ്ചിന് ലിറ്ററിന് 24.43 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു.