പ്രമുഖ ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ കാര്‍സിന്റെ പുതിയ കാര്‍ എത്തി. വോള്‍വോയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ സി40 റീചാര്‍ജ് പ്യുവര്‍ ഇലക്ട്രിക് കൂപ്പെ എസ്യുവിയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരൊറ്റ ടോപ്പ് സെപ്ക്ക് വേരിയന്റില്‍ എത്തുന്ന ഇ40 റീചാര്‍ജ് ഓഗസ്റ്റില്‍ വിപണിയില്‍ എത്തുന്നതാണ്. ഇവയുടെ വിതരണം സെപ്തംബര്‍ മുതലാണ് ആരംഭിക്കുക. സിഗ്‌നേച്ചര്‍ ബോഡി നിറമുള്ള ക്ലോസ് ഓഫ് ഫ്രണ്ട് ഫാസിയയാണ് കൂപ്പെയുടെ പ്രധാന സവിശേഷത. ക്രിസ്റ്റല്‍ വൈറ്റ്, ഓനിക്‌സ് ബ്ലാക്ക്, ഫ്യൂഷന്‍ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീന്‍, ഫ്യോര്‍ഡ് ബ്ലൂ എന്നിവയാണ് കളര്‍ വേരിയന്റുകള്‍. ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ഇന്‍-ബില്‍റ്റ് സേവനങ്ങളും ലഭ്യമാണ്.