ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്സ്വാഗന്റെ ടൈഗണ്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റി ഇതേ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗന്‍ ടൈഗണ്‍. ലാറ്റിന്‍ എന്‍ക്യാപ് പരീക്ഷിച്ച ടൈഗണില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 92 ശതമാനവും കുട്ടികളുടെ സംരക്ഷണത്തില്‍ 92 ശതമാനവും കാല്‍നട യാത്രികരുടെ സംരക്ഷണത്തില്‍ 55 ശതമാനവും സുരക്ഷാ സഹായ സംവിധാനത്തില്‍ 83 ശതമാനവും ഈ എസ്യുവി സ്‌കോര്‍ ചെയ്തു. ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച ടൈഗണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. 11.62 ലക്ഷം രൂപയില്‍ തുടങ്ങി 19.46 ലക്ഷം രൂപ വരെയാണ് ടൈഗണിന്റെ ഇന്ത്യയിലെ വില. രണ്ട് വിലകളും എക്‌സ്-ഷോറൂം ആണ്. ഈ എസ്‌യുവി നിലവില്‍ ഡൈനാമിക്, പെര്‍ഫോമന്‍സ് എന്നിങ്ങനെ അഞ്ച് കളര്‍ സ്‌കീമുകളിലും രണ്ട് ട്രിം ലെവലുകളിലും വില്‍ക്കുന്നു. ഡൈനാമിക് ലൈനില്‍ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. പെര്‍ഫോമന്‍സ് ലൈനിന് ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ ലഭിക്കുന്നു. 113 ബിഎച്ച്പി പരമാവധി കരുത്തും 178 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് ഡൈനാമിക് ലൈനിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. പെര്‍ഫോമന്‍സ് ലൈനിന് 148 ബിഎച്ച്പി പരമാവധി കരുത്തും 250 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഇവോ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.