ആഗോളതലത്തില്‍ ജനപ്രിയമായ ഫോക്സ്വാഗണ് ഗോള്‍ഫ് ജിടിഐ 2025 മെയ് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിബിയു (കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റ്) റൂട്ടിലൂടെ ഇത് എത്തും. ഗ്രനേഡില ബ്ലാക്ക് മെറ്റാലിക്, ഒറിക്സ് വൈറ്റ് പ്രീമിയം, മൂണ്‍സ്റ്റോണ്‍ ഗ്രേ, കിംഗ്സ് റെഡ് പ്രീമിയം മെറ്റാലിക് എന്നിങ്ങനെ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ പുതിയ ഗോള്‍ഫ് ജിടിഐ ലഭ്യമാകും. ഗ്രനേഡില ബ്ലാക്ക് മെറ്റാലിക് ഒഴികെ, മൂന്ന് കളര്‍ ഓപ്ഷനുകളും ഡ്യുവല്‍-ടോണ്‍ ഷേഡില്‍ ലഭ്യമാണ്. 18 ഇഞ്ച് 5-സ്പോക്ക് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ ഇന്ത്യയില്‍ ഫോക്സ്വാഗണ് ഗോള്‍ഫ് ഏഠകയില് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ചുവന്ന നിറങ്ങളിലുള്ള കോണ്‍ട്രാസ്റ്റിംഗ് ഉള്ള ഓള്-ബ്ലാക്ക് ഇന്റീരിയര്‍, സീറ്റുകള്‍ക്ക് ഡ്യുവല്‍-ടോണ്‍ കറുപ്പും വെള്ളിയും അപ്ഹോള്‍സ്റ്ററി എന്നിവ ഇതിലുണ്ടാകും. 261 ബിഎച്പി കരുത്തും 370എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4-സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്സ്മിഷന് അല്ലെങ്കില്‍ ഡിസിടി വഴിയാണ് പവര്‍ മുന്‍ ചക്രങ്ങളിലേക്ക് എത്തുന്നത്. ഈ ഹോട്ട് ഹാച്ച് വെറും 5.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ഫോക്സ്വാഗണ് ഗോള്‍ഫ് ജിടിഐ ഇന്ത്യന്‍ വിപണിയില്‍
