സ്വകാര്യ കമ്പനികളുടെ മദ്യ വിൽപ്പന ഉയർത്താനായി എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മദ്യ വിതരണക്കമ്പനിയിൽ നിന്ന് കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിലെ ചില ജീവനക്കാർ കമ്മീഷൻ കൈപ്പറ്റുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വിജിലൻസ് സംഘം മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലയിൽ പരിശോധന നടത്തി. ഇതേ തുടർന്ന് മുണ്ടൂർ ഔട്ട്ലെറ്റിലെ ജീവനക്കാർക്ക് സ്വകാര്യ കമ്പനികളിലെ ജീവനക്കാർ നൽകിയ 8000 രൂപ പിടിച്ചെടുത്തു. കൂടാതെ സ്വകാര്യ മദ്യ കമ്പനി ജീവനക്കാരിൽ നിന്ന് പാലക്കാട് വിജിലൻസ് സംഘം മുണ്ടൂരിൽ വച്ച് രണ്ടു ലക്ഷത്തിലധികം രൂപയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ അടങ്ങിയ ഡയറി മദ്യ കമ്പനി ജീവനക്കാരിൽ നിന്നും വിജിലൻസ് കണ്ടെടുത്തു.