മാത്യു കുഴല്നാടന് എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമിയില്‍ ആധാരത്തിലുള്ളതിനെക്കാല്‍ 50 സെന്റ് ഭൂമി കൂടുതലുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. അന്വേഷണത്തിൽ ഭൂമി അധികമുള്ളതായി കണ്ടെത്തിയാൽ തിരികെ നൽകുമെന്ന് മാത്യു കുഴൽ നാടൻ നേരത്തെ അറിയിച്ചിരുന്നു. മാത്യു കുഴൽനാടന്റെ മൊഴിയെടുത്ത ശേഷമാണ് വിജിലൻസ് അധികഭൂമി കണ്ടെത്തിയത്. നികുതിവെട്ടിപ്പ് നടത്തി എന്ന പരാതിയിലുള്ള വിജിലൻസിന്റെ അന്വേഷണത്തിന്മേലാണ് ഈ കണ്ടെത്തൽ. ഇന്ന് ഉച്ചയോടെ തൊടുപുഴ വിജിലൻസ് ഓഫീസിൽ എത്തിയാണ് മാത്യു കുഴൽ നാടൻ മൊഴി നൽകിയത്. ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് ഭൂമി അധികം ഉള്ളതായി അളന്നു നോക്കിയപ്പോൾ കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ഈ ഭൂമി തിരികെ പിടിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു.റിസോര്‍ട്ടിരിക്കുന്ന മുഴുവന്‍ ഭൂമിയും മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രജിസ്ട്രേഷന് നടത്തരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഈ ക്രമക്കേടുകള്‍ക്കെല്ലാം പിന്നില്‍ മാത്യുക്കുഴൽനാടൻ ആണെന്നതിന് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. രജിസ്ട്രേഷൻ സമയത്ത് നികുതിവെട്ടിപ്പ് നടത്തി എന്നതും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. വിജിലൻസ് ഇനി മറ്റ് റവന്യൂ ഉദ്യോഗസ്ഥന്മാരുടെ കൂടി മൊഴിയെടുത്ത ശേഷം ആയിരിക്കും മാത്യുക്കുഴൽ നടനെതിരെ കേസെടുക്കണമോ എന്ന് തീരുമാനിക്കുന്നത്.
മാത്യു കുഴല്നാടന് എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമിയില്‍ ആധാരത്തിലുള്ളതിനെക്കാല്‍ 50 സെന്റ് ഭൂമി കൂടുതലുണ്ടെന്ന് വിജിലൻസ് കണ്ടെത്തി
