പുതുമുഖങ്ങളായ ലിമല്‍, സിതാര വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് ബി മോളിക്കന്‍ സംവിധാനം ചെയ്യുന്ന ‘കൂണ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘പറയുവാന്‍ അറിയാതെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചന് ആണ്. അജിത്ത് മാത്യുവാണ് സംഗീത സംവിധാനം. യാസിന് നിസാറും ഗൗരി ലക്ഷ്മിയുമാണ് ആലാപനം. ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററുകളില്‍ എത്തും. യാരാ ജെസ്ലിന്, മെറിസ, അഞ്ജന, ഗിരിധര്‍ കൃഷ്ണ, അനില്‍ നമ്പ്യാര്‍, സുനില്‍ സി പി, ചിത്ര പ്രശാന്ത് എന്നിവരെ കൂടാതെ അന്തരിച്ച നായിക ലക്ഷ്മിക സജീവനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥ അമല്‍ മോഹന്‍.
‘കൂണ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം
