തെരഞ്ഞെടുപ്പ് പ്രചരണ വിദഗ്ധനായ സുനിൽ കനുഗോലു കോണ്‍ഗ്രസിന്റെ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുത്തതിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഈ വിമർശനത്തിനു മറുപടിയായി കോൺഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്നും, സുനിൽ കനുഗോലു കോൺഗ്രസ് അംഗമാണ്. അദ്ദേഹത്തെ ഇരുത്തി കോണ്‍ഗ്രസ് ചർച്ച ചെയ്യും.തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ കോണ്‍ഗ്രസിന് അറിയാമെന്ന് രണ്ടു ഉപതിരഞ്ഞെടുപ്പിൽ പിണറായി വിജയനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് വിഡി സതീശന്
