സാധനങ്ങളുടെ വില ഓണച്ചന്ത തുടങ്ങുമ്പോള്‍ കൂട്ടുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് വി ഡി സതീശൻ. ഉത്സവകാലത്ത് പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ ഓണച്ചന്തകള്‍ തുടങ്ങുന്നത്. വിലക്കയറ്റം നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു കൊണ്ട് ഓണച്ചന്ത തുടങ്ങുന്നത് കേരളത്തില്‍ ആദ്യമായാണ്. വിലയുടെ കാര്യം നോക്കേണ്ട സാധനം കിട്ടിയാല്‍ പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്. വില കൂട്ടിക്കൊണ്ട് വിപണി ഇടപെടല്‍ നടത്തുന്ന ഇതുപോലൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.