കുവൈത്തിലേക്ക് പോകാൻ മന്ത്രി വീണാ ജോർജിന് പൊളിറ്റിക്കൽ ക്ലിയറൻസ് അനുവദിക്കാതിരുന്ന കേന്ദ്ര സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്ന് വി.ഡി. സതീശൻ. വിദേശ രാജ്യങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര–സംസ്ഥാന പ്രതിനിധികൾ ഉണ്ടാകേണ്ടത് പ്രധാനമാണ്. സംസ്ഥാനത്തിന്റെ പ്രതിനിധി കൂടെ ഉണ്ടായിരുന്നെങ്കിൽ അവിടെയുള്ള മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
കുവൈത്തിലേക്ക് പോകാൻ മന്ത്രി വീണാ ജോർജിന് പൊളിറ്റിക്കൽ ക്ലിയറൻസ് അനുവദിക്കാതിരുന്ന കേന്ദ്ര സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്ന് വി.ഡി. സതീശൻ
