Screenshot 2026 04 02 12 46 30 741 com.android.chrome edit

അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഇറാൻ അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പൽ ചൈനയിലേക്ക് വഴി തിരിച്ചുവിട്ടു. ഗുജറാത്തിലെ വാദിനാറിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലാണ് നിലവിൽ ചൈനയിലെഡോങ്‌യിംഗിലേക്ക് തിരിച്ച് വിട്ടിട്ടുള്ളത്. ഷിപ് ട്രാക്കിംഗ് സ്ഥാപനമായി കെപ്ലർ നൽകുന്ന വിവരം അനുസരിച്ചാണ് കപ്പൽ തിരിച്ച് വിട്ടതായി മനസിലാക്കുന്നത്. കപ്പലിലെ ഓട്ടോമാറ്റിക് ഐഡൻറിഫിക്കേഷൻ സിസ്റ്റം ട്രാക്ക് ചെയ്തുള്ളതാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട്. 2002ൽ നിർമ്മിതമായ പിംഗ് ഷുൻ എന്ന കപ്പലിന് 2025ലാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ആറ് ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *