സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നടി ഉർവശിയും. ആറുതവണയാണ് മൂന്നുപേരും പുരസ്കാരത്തിന് അർഹരായത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് ഉർവശിക്ക് പുരസ്കാരം നേടിക്കൊടുത്തത്. മഴവിൽക്കാവടി, വർത്തമാനകാലം, തലയണമന്ത്രം , കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം, കഴകം , മധുചന്ദ്രലേഖ എന്നീ സിനിമകളിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 2006 ല്‍ അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ഉർമ്മശിക്ക് ലഭിച്ചിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan