സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് ഇന്നത്തെ സാഹചര്യത്തിന് കാരണം. സംസ്ഥാനത്തെ വൈദ്യുതി ആവശ്യം വർധിച്ചിരിക്കുകയാണ്. പവർ എക്സ്ചേഞ്ചിൽ വൈദ്യുതിക്ക് ഉയർന്ന നിരക്കാണുള്ളത്. യൂനിറ്റിന് 15 രൂപ വരെ വില നൽകേണ്ടിവരും. ഇതിനാലാണു നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം. ബുധനാഴ്ച രാത്രിയും സംസ്ഥാനത്തെങ്ങും വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു.
സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം
