1498-ല്‍ വാസ്‌കോഡഗാമ വന്നിറങ്ങിയ കാപ്പാട് കടല്‍ തീരത്ത് നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍. ഉരു നിര്‍മ്മാണത്തിന് പ്രസിദ്ധമായ ഇവിടെ നിര്‍മ്മിച്ച ഉരുക്കള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കും അന്യദേശങ്ങളിലേക്കുള്ള പ്രവാസികളുടെ സ ഞ്ചാരത്തിനും ഉപയോഗിക്കപ്പെട്ടു പോരുന്നു. അറബികള്‍ ഉള്‍പ്പടെ വിദേശികള്‍ക്ക് വേണ്ടിയും ഇവിടെ ഉരു നിര്‍മ്മിക്കുന്നുണ്ട്. സമീപകാലത്ത് പഴയ കേമത്വം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഇവിടെ ഉരു നിര്‍മ്മാണം തുടരുന്നു. മലയാളികളുടെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട ഒരു കഥാതന്തു ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുവാന്‍ ഉരുവിന്റെ തിരക്കഥ രചനയും, സംഭാഷണവും, സംവിധാനവും നിര്‍വ്വഹിച്ച ഇ.എം. അഷ്‌റഫിന് സാധിച്ചിട്ടുണ്ട്. ‘ഉരു’. ഇ.എം.അഷ്‌റഫ്. കറന്റ് ബുക്‌സ് തൃശൂര്‍. വില 142 രൂപ.