ആഗോള പട്ടിണിസൂചികയെ പരിഹസിച്ചുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം വിവാദത്തില്‍. ആഗോള പട്ടിണിസൂചിക അടക്കമുള്ള സൂചകങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യന്‍ ചിത്രം കാണിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈദരബാദില്‍ നടന്ന ഫിക്കി സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അതോടൊപ്പം ആഗോള പട്ടിണി സൂചികയെക്കുറിച്ചുള്ള താങ്കളുടെ വിവരമില്ലായ്മയാണോ ഇവിടെ പ്രകടമാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ സമൂഹമാദ്ധ്യമത്തില്‍ പ്രതികരിച്ചു.