നിലവിൽ ഇന്ത്യയിൽ 145 കോടിയാണ് ജനസംഖ്യയെന്നും, എന്നാൽ 2061ൽ ജനസംഖ്യ 160 കോടിയാകും എന്നും യുഎൻ റിപ്പോർട്ട്. 2085ൽ ചൈനയുടെ ഇരട്ടിയാകും ഇന്ത്യയിലെ ജനസംഖ്യയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021 ലെ സെൻസസ് അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് മഹാമാരി കാരണമാണ് ആദ്യം സെൻസസ് മാറ്റിവയ്ക്കുകയാണെന്ന പ്രഖ്യാപനം വന്നത്. പിന്നീടും സെൻസസ് എന്തുകൊണ്ട് നടത്തുന്നില്ല എന്ന കാര്യത്തിലെ കാരണങ്ങള്‍ വ്യക്തമല്ല. ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. 2054ഓടെ ഇന്ത്യയുടെ ജനസംഖ്യ 1.692 ബില്യണിലെത്തുമെന്നും 2061ൽ അത് 1.701 ബില്യണിലെത്തുമെന്നുമാണ് റിപ്പോർട്ട്.